ഗോത്ര സഹവാസ ക്യാമ്പ് സമാപിച്ചു
വാളേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടു ദിവസത്തെ ഗോത്ര സഹവാസ ക്യാമ്പ് സമാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആവേശകരമായി കിനാവ് 2020 എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പ്.14, 15 തീയതികളില്‍ സ്‌കൂളില്‍ നടന്ന ഗോത്ര സഹവാസക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. പഴയകാല നെല്ലിക്കുത്ത് പാട്ടും വട്ടക്കളി, കമ്പള നാട്ടി, നാടന്‍ പാട്ടുകളും അവതരിപ്പിച്ചു.
14, 15 തീയതികളില്‍ സ്‌കൂളില്‍ നടന്ന ഗോത്ര സഹവാസക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. പഴയകാല നെല്ലിക്കുത്ത് പാട്ടും വട്ടക്കളി, കമ്പള നാട്ടി, നാടന്‍ പാട്ടുകളും അവതരിപ്പിച്ചു. നെല്ലുംപതിരും എന്ന് പേരില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് സഹകരണത്തോടെ സംഘടിപ്പിച്ചു. യോഗ പരിശീലനവും, മോട്ടിവേഷന്‍ ക്ലാസ്സും, പ്രവര്‍ത്തി പരിചയ പഠന ക്ലാസും, കുട്ടികളുടെ കായിക മത്സരങ്ങളും അമ്പെയ്ത്ത് വടംവലി മത്സരങ്ങളും ക്യാമ്പിന്റെ ഭാഗമായിരുന്നു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ വാസുദേവന്‍, പിടിഎ പ്രസിഡണ്ട് ഷിബി മേക്കര തുടങ്ങിയവര്‍ സംസാരിച്ചു.