മൂപ്പൈനാടിന് പുരസ്‌കാരം

0

വയനാട് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന
സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്.
2018-19 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അവാര്‍ഡ്
ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്താണ്
മൂപ്പൈനാട്. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത് 2000 ഓക്‌ടോബറിലാണ്.
നിലമ്പൂര്‍ വന മേഖലയോടും തമിഴ്‌നാട്ടിലെ നീലഗിരിയോടും ചേര്‍ന്ന് കിടക്കുന്ന ഈ
പ്രദേശം കൃത്യമായ ആസൂത്രണത്തിലൂടെ ജില്ലയിലെ മികച്ച വികസനവും
വളര്‍ച്ചയുമുള്ള പ്രദേശമാക്കി മാറ്റുന്നതിന് ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!