ബത്തേരി നഗരസഭയില്‍ പൊതു ഇടങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെയും മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നവര്‍ക്കെതിരെയും നടപടി ആരംഭിച്ചു. ഇന്നുമുതലാണ് നഗരസഭ ആരോഗ്യവിഭാഗവും, പൊലിസും നടപടി ആരംഭിച്ചത്. പരിശോധനയുടെ ഭാഗമായി പൊതു ഇടങ്ങളില്‍ തുപ്പിയതിന് അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൂടാതെ നഗരസഭയുടെ മുന്നറിയിപ്പ് ലംഘിച്ച് മുറുക്കാന്‍ ചില്ലറവില്‍പ്പന നടത്തുകയും കടയുടെ മുന്‍ഭാഗം തുപ്പി വൃത്തികേടാക്കുകയും ചെയ്തതിന്റെ പേരില്‍ മൂന്നു കടകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി.വരുംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ടൗണില്‍ പരിശോധന തുടരുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.