ഓസ്‌കാര്‍ തിളക്കത്തില്‍ പാരസൈറ്റ

0

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രതീക്ഷയില്‍ തെറ്റില്ലാതെ പാരസൈറ്റും ഉം 1917 എന്ന ചിത്രവും തിളങ്ങി.പാരസൈറ്റ് എന്ന ദക്ഷിണകൊറിയന്‍ ചിത്രം ഇക്കുറി ചരിത്രം കുറിച്ചിരിക്കുകയാണ്. ഏഷ്യയിലെ മികച്ച സിനിമയ്ക്കുള്ള ഓസാകാര്‍ പുരസ്‌കാരം പാരസൈറ്റ് നേടി, കൂടാതെ നാല് പുരസ്‌കാരങ്ങള്‍ക്കൂടി നേടിയിരിക്കുകയാണ് ഈ ചിത്രം.
മികച്ച നടനുള്ള പുരസ്‌കാരം ജോക്കറിലൂടെ വാക്വിന്‍ ഫീനിക്സും ജൂഡിയിലെ അഭിനയത്തിന് റെനെ സെല്‍വെഗ്ഗര്‍ മികച്ച നടിക്കുള്ള പരുസ്‌കാരവും സ്വന്തമാക്കി.മികച്ച സിനിമയ്ക്കും മികച്ച അന്താരാഷ്ട്ര ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡുകള്‍ അടക്കം മൊത്തം നാല് അവാര്‍ഡുകളാണ് പാരസൈറ്റ് നേടിയത്. മികച്ച തിരക്കഥയ്ക്കാണ് നാലാമത്തെ അവാര്‍ഡ്. മികച്ച ചിത്രവും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള പുരസ്‌കാരങ്ങള്‍ ഒന്നിച്ച് നേടുന്ന ആദ്യ ചിത്രം കൂടിയാണ് പാരസൈറ്റ്

മികച്ച ചിത്രത്തിനും മികച്ച വിദേശ ഭാഷാ ചിത്രത്തിനുമുള്ള ഇരട്ട ഓസ്‌കര്‍ നോമിനേഷന്‍ ആണ് പാരസൈറ്റ് നേടിയിട്ടുള്ളത്. അങ്ങനെ ഇരട്ട ഓസ്‌കര്‍ നോമിനേഷന്‍ നേടുന്ന ആറാമത്തെ ചിത്രമാണ് പാരസൈറ്റ്. ആദ്യമായിട്ടാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടുന്നത്. ഓസ്‌കറിന്റെ ചരിത്രത്തില്‍ ഒരു വിദേശ ഭാഷാ ചിത്രം ഇതുവരെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിട്ടില്ല. ബോംഗ് ജൂന്‍ ഹൊയാണ് പാരസൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്.

ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.. കിം എന്ന വ്യക്തിയുടെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. കഷ്ടപ്പാടും ദുരിതവുമായി കഴിയുന്നതിനിടെ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന നിര്‍ണായക സംഭവങ്ങളാണു പ്രമേയം. ചിത്രം 2019 കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്.സാമൂഹിക അസമത്വമാണ് പാരസൈറ്റിലൂടെ സംവിധായകന്‍ ചര്‍ച്ചയ്ക്ക് വച്ചത്

92ാം മത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങുകള്‍ക്ക് വേദിയായത് ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോയാണ്.മുഴുനീള അവതാരകര്‍ ഇല്ലാതെയാണ് ഓസ്‌കര്‍ ചടങ്ങുകള്‍ നടന്നത്. 24 വിഭാഗങ്ങളിലാണ് പുരസ്‌ക്കാരം നല്‍കിയത് . 11 നാമനിര്‍ദ്ദേശങ്ങളുമായി ജോക്കര്‍ ആണ് പട്ടികയില്‍ മുന്നില്‍. 10 വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശവുമായി 1917, ഐറിഷ്മാന്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് തുടങ്ങിയ ചിത്രങ്ങള്‍ തൊട്ട് പിന്നിലുണ്ട്. മികച്ച ചിത്രത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ കൊറിയന്‍ ചിത്രം പാരസൈറ്റും ശ്രദ്ധാ കേന്ദ്രമായിരുന്നു .ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും പാം ദി ഓര്‍ പുരസ്‌കാരവും പാരസൈറ്റ് ഇതിനകം നേടിയിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്റ്റ വേദികളില്‍ തിളങ്ങിയ ചിത്രങ്ങള്‍ക്ക് തന്നേയാണ് ഓസ്‌കര്‍ വേദിയിലും പ്രാമുഖ്യം.

Leave A Reply

Your email address will not be published.

error: Content is protected !!