വയനാട് ജില്ലയില്‍ വിതരണം ചെയ്യുന്നതിന്നായി കര്‍ണ്ണാടകയില്‍ നിന്നും ലോറിയില്‍ കൊണ്ടുവന്ന പാചകവാതകത്തിന് ചോര്‍ച്ച ഉണ്ടായത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ 8 മണിയോടെ മുത്തങ്ങ് തകരപ്പാടി ആര്‍ടിഒ ചെക്ക്പോസ്റ്റിന് സമീപമാണ് സംഭവം. കര്‍ണ്ണാടകയില്‍ നിന്നും ലോറിയില്‍ ജില്ലയില്‍ വിതരണത്തിന്നായി കൊണ്ടുവന്ന പാചകവാതക കുറ്റികളില്‍ ഒന്നിലാണ് ചോര്‍ച്ച ഉണ്ടായത്. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും സ്റ്റേഷന്‍ മാസ്റ്റര്‍ കുര്യന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴസ് സംഘം സ്ഥലത്തെത്തി. എന്നാല്‍ ലോറിയില്‍ 360 കുറ്റികളുണ്ടായിരുന്നതിന്നാല്‍ ഏതുകുറ്റിയിലാണ് ചോര്‍ച്ച എന്ന് കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് ഓരോകുറ്റിവീതം പുറത്തെടുത്താണ് ചോര്‍ച്ചയുണ്ടായിരുന്ന കുറ്റികണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തെ തുറന്ന് സ്ഥലത്തേക്ക് സിലിണ്ടര്‍മാറ്റി വാതകം തുറന്നുവിടുകയും അപായമുണ്ടാകാതിരിക്കാന്‍ വെള്ളം പമ്പുചെയ്യുകയും ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.