കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു.പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വിവിധ നിര്‍ദേശങ്ങള്‍ യോഗം പരിശോധിച്ചു. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.യോഗത്തില്‍ വനം മന്ത്രി കെ.രാജു, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, നിയമ സെക്രട്ടറി പി.കെ. അരവിന്ദ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.