നാടിന്റെ അഭിമാനമായ വ്യക്തികള്‍ക്ക് ആദരം
ഇരുമനത്തൂര്‍ ബ്രദേഴ്‌സ് കൂട്ടായ്മയും കുടുംബശ്രീ യുണിറ്റുകളും സംയുക്തമായി വിവിധ മേഖലകളില്‍ നാടിന്റെ അഭിമാനങ്ങളായി മാറിയ വ്യക്തികള്‍ക്ക് സ്വീകരണവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ എന്‍സിസി യില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട all india pailot under officer ആഷ് ലി അഗസ്റ്റിന്‍, പിന്നോക്ക വിഭാഗത്തില്‍ ജനിച്ച് ഇപ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ പദവി അലങ്കരിക്കുന്ന മിനിമോള്‍ ടികെ, ഇന്ത്യന്‍ ബറ്റാലിറ്റിയനില്‍ നേരിട്ട് നിയമനം ലഭിച്ച ദീപു സ്‌കറിയ, വയനാട് ജില്ലാ ശരീര സൗന്ദര്യ മത്സരത്തില്‍ 70 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായ പ്രസാദ് ആലഞ്ചേരി, 36 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയ ജോയല്‍ ജോണ്‍ എന്നിവരെയാണ് ആദരിച്ചത്. പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഫാദര്‍ സണ്ണി കൊല്ലാറത്തോട്ടം, തലപ്പുഴ സബ് ഇന്‍സ്പെക്ടര്‍ ജിമ്മി, മെമ്പര്‍മാരായ ശശികുമാര്‍ വികെ,ലിസി ജോസ്, ജയരാമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു സംസാരിച്ചു.