ചീരാല്‍ എയുപി സ്‌കൂളിന്റെ എഴുപത്തിരണ്ടാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി. ഇഗ്‌നൈറ്റ് 2020 എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് നെന്മേനി പഞ്ചായത്ത് പ്രസിഡണ്ട് കെ പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് നൗഫല്‍ സാദിഖ് അധ്യക്ഷനായിരുന്നു.ചടങ്ങില്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഹ്രസ്വചിത്രം അശ്വത്ഥാത്മ സിഡി പ്രകാശനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.ടി.ബേബി നിര്‍വഹിച്ചു. ദീര്‍ഘകാല സേവനത്തിനുശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മേരി ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. സരള ഉണ്ണികൃഷ്ണന്‍ , വിജയകുമാരി ടീച്ചര്‍, കണ്ണി വട്ടം കേശവന്‍ ചെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.
Sign in
Sign in
Recover your password.
A password will be e-mailed to you.