ഭൂമിയുടെ ന്യായവില വര്‍ദ്ധനവ് പിന്‍വലിക്കണം
ഭൂമിയുടെ ന്യായവില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് കേരള ലാന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.വ്യാപാരഭവനില്‍ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.കെ.ജ്യോതിഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രളയം സംസ്ഥാനത്ത് വസ്തു വില്‍പ്പന രംഗം തീര്‍ത്തും സ്തംഭാനാവസ്ഥയിലെത്തിച്ചിട്ടുണ്ട് ഇത് വസ്തുവില്‍പ്പന രംഗത്ത് പണിയെടുക്കുന്ന ആയിരകണക്കിന് തൊഴിലാളികളെ ദുരിതത്തിലാക്കിയിട്ടുണ്ട്.അത്തരം സാഹചര്യത്തില്‍ വര്‍ദ്ധിപ്പിച്ച ഭൂമി വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്ന് ജ്യോതിഷ്‌കുമാര്‍ പറഞ്ഞു. മേഖല പ്രസിഡന്റ് ഷറഫുദീന്‍ അദ്ധ്യക്ഷനായിരുന്നു. ഹാരീസ് കാട്ടികുളം, എം.കെ.ബാലന്‍, ടി.കെ.ഉമ്മര്‍, അഷറഫ് പാണ്ടിക്കടവ്, എന്‍.കെ.ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.