നടപ്പാക്കുന്നത് മൂലധനശക്തികളുടെ ആഗ്രഹം
ധനമൂലധനശക്തികളുടെ ആഗ്രഹമാണ് രാജ്യം ഭരിക്കുന്നവര്‍ നടത്തുന്നതെന്ന് എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായര്‍.യൂണിയന്‍ മാനന്തവാടി ആരിയ വാര്‍ഷിക സമ്മേളനം നഗരസഭ കമ്മൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വര്‍ഗ്ഗീയ ധ്രൂവീകരണത്തിലൂടെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനാണ് മോദിയുടെ ശ്രമമെന്നും സീമ. രാജ്യത്തിന്റെ സുരക്ഷ സംവിധാനത്തിന്റെ ഭാഗമായുള്ള പ്രതിരോധ മേഖലയും, ആയുധ മേഖലയുമെല്ലാം സ്വകാര്യ കുത്തകകളുടെ കൈകളിലെത്തിക്കാനുള്ള ശ്രമമാണ് രാജ്യഭരണം കൈയാളുന്നവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും സീമ എസ് നായര്‍ പറഞ്ഞു. ഒ.കെ.രാജു അദ്ധ്യക്ഷനായിരുന്നു.കെ.വി.ജഗദീഷ്, കെ.ആര്‍.പ്രീതി, വി.എ.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.