മൊതക്കര റേഷന്‍കടയില്‍ വന്‍ മോഷണം
മൊതക്കര റേഷന്‍കടയില്‍ വന്‍ മോഷണം. 239 ചാക്ക് അരിയും, 18 ചാക്ക് ഗോതമ്പും മോഷണം പോയി.ജില്ലയില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ മോഷണം പോകുന്നത്. വെള്ളമുണ്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട മൊതക്കര. മൂന്നാം നമ്പര്‍ റേഷന്‍ കടയിലാണ്. ഇന്നലെ പുലര്‍ച്ചയോടെ. ഭക്ഷ്യവസ്തുക്കള്‍ മോഷണം പോയത്. രാവിലെ കടയുടമ അഷ്‌റഫ് റേഷന്‍ കട തുറക്കാന്‍ എത്തിയപ്പോഴാണ്. മോഷണ വിവരം അറിയുന്നത്. 1100 ഓളം കാര്‍ഡ് ഉള്ള ജില്ലയിലെ പഴക്കം ചെന്നതും വലുതുമായ റേഷന്‍കടകളില്‍ ഒന്നാണിത്. ഈ പൊതു വിതരണ കേന്ദ്രത്തില്‍ ആദിവാസികളായ ഉപഭോക്താക്കളാണ് കൂടുതല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ആണ് ഇവിടെ ഭക്ഷ്യവസ്തുക്കള്‍ എത്തിയത്. ജില്ലയില്‍ ഒരു പൊതു വിതരണ കേന്ദ്രത്തില്‍ നിന്ന് ഇത്രയും ഭക്ഷ്യവസ്തുക്കള്‍ ഇതുവരെ മോഷണം പോയിട്ടില്ല.അതീവ ഗൗരവത്തോടെയാണ് പോലീസ് ഈ സംഭവത്തെ കാണുന്നത്.വിവരം അറിഞ്ഞ ഉടന്‍ തന്നെ വെള്ളമുണ്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭക്ഷ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. ഇത്രയും കൂടുതല്‍ ഭക്ഷ്യ വസ്തുക്കള്‍ മോഷണം പോയി എന്ന് അറിഞ്ഞതോടെ നൂറുകണക്കിന് ആളുകളാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. മോഷ്ടാക്കളെ ഉടന്‍ പിടികൂടുണമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.