ആരോഗ്യ കേന്ദ്രങ്ങള്‍ മികവുറ്റത്കെ:കെ.ശൈലജ
ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് മികവുറ്റതായി മാറാന്‍ കാരണമെന്നും മന്ത്രി.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിന്റെയും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനവും കാത്ത്‌ലാബ് നിര്‍മാണ പ്രവര്‍ത്തിയുടെയും ഉദ്ഘാടനവും കെ കെ ശൈലജ നിര്‍വ്വഹിച്ചു.ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ മികവുറ്റതായപ്പോള്‍ ശിശു മരണനിരക്കും കൂറക്കാന്‍ കഴിഞ്ഞു.
കഴിഞ്ഞവര്‍ഷം വര്‍ഷം 7 ശിശു മരണമാണ് ഉണ്ടായത് ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ.് ആരോഗ്യ വകുപ്പ് ജീവകാരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ജില്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ മികവുറ്റതാവാന്‍ കാരണം ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ്് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഹൃദ് രോഗികള്‍ ചുരമിറങ്ങേണ്ട അവസ്ഥക്ക് മാറ്റം വരുമെന്ന് മന്ത്രി പറഞ്ഞു.ചടങ്ങില്‍ മോട്ടോര്‍ വീല്‍ചെയര്‍ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷതനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍, ഡി.എം.ഒ.ഡോ.ആര്‍.രേണുക, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി.അഭിലാഷ്, ആശുപത്രി സൂപ്രണ്ട് ഡോ.നൂനമര്‍ജ തുടങ്ങിയവര്‍ സംസാരിച്ചു.