മാനന്തവാടി നഗരസഭയിലെ യോഗ തീരുമാനങ്ങള്‍ ഇനി ഹൈടെക്
മാനന്തവാടി നഗരസഭയില്‍ ഭരണസമിതി യോഗങ്ങളും തീരുമാനങ്ങളും ഇനി സുതാര്യം.
സുഭരണവും ഭരണ സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി നഗരസഭയില്‍ സകര്‍മ സോഫ്റ്റ്വെയര്‍ ആരംഭിച്ചു. വയനാട്ടില്‍ മാനന്തവാടി നഗരസഭയില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്.
ഭരണ സമിതി തീരുമാനങ്ങള്‍ ലോകത്തിലുള്ള എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ അപ്ലോഡ് ചെയ്യുന്നതിനാണ് സകര്‍മ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നത്. ഭരണസമിതി യോഗസമയത്തുതന്നെ സോഫ്റ്റ്വെയറിലേക്ക് രേഖപ്പെടുത്തുകയാണ് ചെയ്യുക.പൊതുജനങ്ങള്‍ക്ക് സകര്‍മ്മ സൈറ്റില്‍ നിന്ന് യോഗ നടപടികളും തീരുമാനങ്ങളും വായിച്ചറിയുവാനാകും. പൊതു വിവരം, യോഗ തീരുമാനം, നിയമങ്ങളും ചട്ടങ്ങളും എന്നിവയെല്ലാം ഈ സോഫ്റ്റ് വെയറില്‍ നിന്ന് ലഭ്യമാകും.
.സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് മാനന്തവാടി നഗരസഭയില്‍ സകര്‍മ്മ സോഫ്റ്റ്വെയര്‍ ആരംഭിക്കുന്നതിന് നേതൃത്വം വഹിച്ചത്.
നഗരസഭയിലെ ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ലഭ്യമാക്കുന്നതും ഓഫീസിനകത്ത് തീര്‍പ്പു കല്‍പ്പിക്കുന്നതുമായ ഫയലുകളുടെ നീക്കങ്ങള്‍ രേഖപ്പെടുത്തുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനും ടച്ച് സ്‌ക്രീന്‍ സംവിധാനത്തോടെ ഫയലുകളുടെ നീക്കങ്ങള്‍ രേഖപ്പെടുത്തുന്നതിനും മോണിറ്റര്‍ ചെയ്യുന്നത് അത് സഹായമാകുന്ന സൂചിക സോഫ്റ്റ്വെയര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ നഗരസഭയില്‍ നടന്നുവരുന്നു.വസ്തുനികുതി, തൊഴില്‍ നികുതി, ലൈസന്‍സ് തുടങ്ങിയവ സംവിധാനം കൈകാര്യം ചെയ്യുന്നതിനായി സഞ്ജയ സോഫ്റ്റ്വെയറും ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള സേവന സോഫ്റ്റ്വെയറും സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്നിവ വഴി സഹായമെത്തിക്കുന്നതിനും സുതാര്യവും കാര്യക്ഷമവുമായി പ്രവര്‍ത്തനത്തിനുമുള്ള സേവന പെന്‍ഷന്‍ സോഫ്റ്റ്വെയറും നഗരസഭയില്‍ നിലവിലുണ്ട് .
പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിര്‍വ്വഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തല്‍ എന്നിവയ്ക്കായുള്ള സുലേഖ സോഫ്റ്റ് വെയറും കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള സങ്കേതം സോഫ്റ്റ്വെയറും നിലവിലുണ്ട്.സമ്പൂര്‍ണമായി ഓണ്‍ലൈന്‍ നഗരസഭയായി മാറ്റുന്നതിന് ആദ്യപടിയായാണ് സകര്‍മ സോഫ്റ്റ്വെയര്‍ നടപ്പിലാക്കിയതെന്ന് നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവിജ് പറഞ്ഞു.ഐക്യം ടെക്‌നിക്കല്‍ ഓഫീസര്‍ ശ്രീജിത്ത് പി എം അജീഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു