പൗരത്വ ഭേദഗതി, എന്‍.ആര്‍.സി എന്നിവക്കെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന ബഹുജന റാലി 19ന് ജില്ലയിലെത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.കേരളം രാജ്ഭവനിലേക്ക് -സിറ്റിസണ്‍സ് മാര്‍ച്ച് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഫെബ്രുവരി ഒന്നിന് രാജ്ഭവനിലേക്ക് നടത്തുന്ന മാര്‍ച്ചിനു മുന്നോടിയായാണ് ബഹുജനറാലി ജില്ലയിലെത്തുന്നത്. വൈകീട്ട് 4.30ന് കാണിയാരം ടി.ടി.ഐ സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ റാലി സമാപിക്കും. പൊതുസമ്മേളനം പാര്‍ട്ടി ദേശീയ സെക്രട്ടറി അല്‍ഫോന്‍സ ഫ്രാങ്കോ ഉദ്ഘാടനം ചെയ്യും. റാലിയുടെ പ്രചാരണാര്‍ഥം 16, 17തീയതികളില്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും വാഹനജാഥ സംഘടിപ്പിക്കും. എന്‍. ഹംസ വാര്യാട്, ടി. നാസര്‍, എം.എ. ഷമീര്‍, മണ്ഡലം പ്രസിഡന്റ് കെ.പി. സുബൈര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.