ആര്‍ദ്ര വിദ്യാലയം പദ്ധതിയുടെ ഭാഗമായി അധ്യാപര്‍ക്കുള്ള പരിശീലനം ഇന്നവസാനിക്കും. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസത്തെ പരിശീലനത്തിലൂടെ ജില്ലയിലെ എണ്‍പതിനായിരം വിദ്യാര്‍ത്ഥികളിലും പ്രഥമശുശ്രൂഷ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയത്.സ്‌കൂള്‍ സേഫ്റ്റി, ബേസിക് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട്, ഫസ്റ്റ് എയ്ഡ് എന്നിവയിലായിരുന്നു പരിശീലനം. ഇതിന്റെ ഭാഗമായി മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനവും കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷാ നിലവാരം വിലയിരുത്തി, അപകടസാധ്യതകള്‍ പരിഹരിക്കാന്‍ അധ്യാപകരെ പ്രാപ്തമാക്കുന്ന വിധത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഇതൊടെ പരിശീലനം പൂര്‍ത്തിയാക്കിയ ജില്ലയിലെ 350ഓളം പ്രധാന അധ്യാപകരും മാസ്റ്റര്‍ ട്രെയിനറാകും. ഇതേപോലെ തന്നെ മാസ്റ്റര്‍ ട്രെയിനിങ്ങിന് ഭാഗമായി ജില്ലയിലുള്ള 7,8,9 ക്ലാസിലെ 350ഓളം കുട്ടികളെയാണ് ഫസ്റ്റ് എയ്ഡ് അടക്കമുള്ള പരിശീലനം നല്‍കി കുട്ടി ഡോക്ടര്‍മാരാക്കി പുറത്തിറക്കിയിട്ടുള്ളത്്. ഇതോടെ എണ്ണൂറോളം മാസ്റ്റര്‍ ട്രെയിനരെ ജില്ലാതലത്തില്‍ ഉണ്ടാക്കി, ഇവരെക്കൊണ്ട് ഏപ്രില്‍, മാര്‍ച്ച് മാസത്തോടെ ജില്ലയിലെ മുഴുവന്‍ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കും ഫസ്റ്റ് എയ്ഡ് അടക്കമുള്ള പരിശീലനം നല്‍കുകയും സ്‌കൂള്‍ സുരക്ഷയ്ക്ക് പരിശീലനം നല്‍കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ് പറഞ്ഞു.