കഞ്ഞിവെള്ളം ചില്ലറക്കാരനല്ല
കഞ്ഞിവെള്ളത്തില്‍ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മസിലുകളുടെ പുനരുദ്ധാരണത്തിനും ശരീര കലകളുടെ ആരോഗ്യത്തിനും ഏറെ വേണ്ടതാണ്. മാത്രമല്ല ഇതില്‍ കാര്‍ബണേട്ടും നന്നായി അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ശാരീരികമായും ആരോഗ്യകാര്യത്തിനുഏറെ ഗുണം ചെയ്യും എന്നറിയുക
കഞ്ഞി കുടിക്കാത്തവരായിട്ട് ആരാണുള്ളത്. ദാഹ ശമനിയായി ഉപയോഗിക്കുന്ന കഞ്ഞിവെള്ളത്തില്‍ ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് എന്ന് പറയേണ്ടതില്ലാല്ലോ. പലപ്പോഴും പണ്ടുള്ളവരൊക്കെ പാടത്തെ ജോലിയും കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ചോദിച്ചിരുന്നത് ഒരു ഗ്ലാസ്സ് ഉപ്പിട്ട കഞ്ഞി വെള്ളമായിരുന്നു. കഞ്ഞിവെള്ളം വില കുറഞ്ഞ വസ്തുവാണെന്ന് വെച്ച് തള്ളിക്കളയേണ്ടതില്ല. വളരെ ഏറ ആരോഗ്യ ഗുണങ്ങളടങ്ങിയിട്ടുള്ള ഒന്നാണ് കഞ്ഞി വെള്ളം എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക.
ആരോഗ്യം സംരക്ഷിക്കാനെന്ന പേരിലും എനര്‍ജ്ജിക്കായും ഇന്ന് പലരും പലതരത്തിലുള്ള എനര്‍ജ്ജി ഡ്രിങ്കസുകളെ ആശ്രയിക്കുന്നവരാണ്. പുതുതലമുറ ഇന്ന് കൂടുതലായും എനര്‍ജ്ജി ഡ്രിങ്ക്‌സുകളെ ആശ്രയിക്കുന്നവരാണ് എന്ന് വേണമെങ്കില്‍ പറയാം. ഒന്ന് ഹോട്ടലില്‍ കേറിയാല്‍ അല്ലെങ്കില്‍ ഒന്ന് ദാഹിച്ചാലോ മറ്റോ വളരെ പെട്ടെന്ന് തന്നെ അടുത്തുള്ള കടയില്‍ കയറി കൂള്‍ ഡ്രിങ്ക്‌സോ മറ്റോ വാങ്ങി കുടിക്കുന്നവരായിരിക്കും. എന്നാല്‍ അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ ഇത്തരത്തിലുള്ള എനര്‍ജി ഡ്രിങ്ക്‌സുകളൊക്കെ നിങ്ങളുടെ ആരോഗ്യത്തെ തന്നെ ഇല്ലാതാക്കും എന്നതാണ് വാസ്തവം.
എന്നാല്‍ നമ്മള്‍ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. അത് എന്താണെന്ന് വെച്ചാല്‍ ആരോഗ്യത്തിനും എനര്‍ജ്ജിക്കും നമ്മുടെ വീടുകളില്‍ തന്നെയുള്ള കഞ്ഞി വെള്ളം ഉപയോഗിക്കാം എന്നതാണത്. പലപ്പോഴും കഞ്ഞി വെള്ളം അധികമാരും ഉപയോഗിക്കാറില്ല. പശുവിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കാറാണ് പതിവ്. എന്നാല്‍ കഞ്ഞിവെള്ളത്തില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്ന് അറിഞ്ഞിരിക്കുക. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യങ്ങള്‍ക്കമുള്ള പ്രതിവിധികള്‍ കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.തട്ടുകടയില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഭക്ഷണം പേപ്പറുകളില്‍ നിന്ന് പൊതിഞ്ഞു വാങ്ങരുത്, അപകടം.ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല സൌന്ദര്യ പ്രശ്‌നങ്ങള്‍ക്കും കഞ്ഞിവെള്ളം വളരെ ഏറെ സഹായിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില ആരോഗ്യ ഗുണങ്ങളെപ്പറ്റി നമുക്ക് അറിയാം.
തൊലിപ്പുറത്തെ അസ്വസ്ഥതകള്‍ക്ക് കഞ്ഞിവെള്ളം ഉപയോഗിക്കാം: പലര്‍ക്കും അമിതമായി സൂര്യ രശ്മികള്‍ ഏല്‍ക്കുമ്പോള്‍ പലതരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. തൊലിയില്‍ പൊള്ളലുകളും മറ്റും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇതിനുള്ള പരിഹാരം കഞ്ഞിവെള്ളത്തിലുണ്ട് എന്ന് അറിയുക. സൂര്യ രശ്മികളേറ്റുണ്ടാകുന്ന പൊള്ളലുകള്‍ക്കും മറ്റും കഞ്ഞി വെള്ളത്തില്‍ മേല്‍ കഴുകിയാല്‍ മതി. നിങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് വളരെ പെട്ടെന്ന് തന്നെ കഞ്ഞിവെള്ളം പരിഹാരം കാണാന്‍ സഹായിക്കും