കടുത്ത ചുമയെ പിടിച്ചു നിര്‍ത്താന്‍ വെളുത്തുള്ളി ഉപയോഗിക്കൂ

0

രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ പലപ്പോഴും മുന്നില്‍ നില്‍ക്കുന്ന അസുഖമാണ് ചുമയും ജലദോഷവും.
അതിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെളുത്തുള്ളിയുടെ ഉപയോഗം. വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഇത്തരം അസ്വസ്ഥതകളെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും വെളുത്തുള്ളി നല്ലൊരു പ്രതിരോധ മരുന്നാണ്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് വെളുത്തുള്ളി മികച്ചതാണ്.
കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വയറുവേദനയോ ദഹനക്കേടോ വന്നാല്‍ നമ്മള്‍ ഈ വെളുത്തുള്ളിയെയാണ് സമീപിക്കുന്നത്. എന്നാല്‍ നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും വെളുത്തുള്ളി നല്ലതാണെന്ന് പലര്‍ക്കും അറിയില്ല എന്നത് ഒരു സത്യമാണ്

എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം

രണ്ട് വെളുത്തുള്ളി എടുത്ത് തൊലി കളഞ്ഞശേഷം അതിനെ ചുട്ടെടുക്കുക. ശേഷം ഇത് വെളിച്ചെണ്ണയിലോ, ഒലീവ് ഓയിലിലോ അല്ലെങ്കില്‍ എള്ളെണ്ണയിലോ നല്ലതു പോലെ മിക്‌സ് ചെയ്ത് ചേര്‍ക്കുക.വെളുത്തുള്ളി പൂര്‍ണമായും ഇതില്‍ അലിഞ്ഞു ചേരണം. ഇത്തരത്തില്‍ എണ്ണയില്‍ വെളുത്തുള്ളി അലിയിച്ചു ചേര്‍ത്ത ശേഷം ആ എണ്ണ അല്‍പം എടുത്ത് നെഞ്ചില്‍ പുരട്ടാവുന്നതാണ്. ഇത് ദിവസവും മൂന്ന് നേരവും നെഞ്ചില്‍ പുരട്ടി നോക്കാം. അതിനു ശേഷം അല്‍പം കഴുത്തിലും കുളിക്കുന്നതിന് മുന്‍പ് അല്‍പം കാലിനടിയിലും തേച്ച് പിടിപ്പിക്കേണ്ടതാണ്.
ഇത് അരമണിക്കൂറിന് ശേഷം വീണ്ടും പുരട്ടുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജലദോഷവും കടുത്ത ചുമയും ഇല്ലാതാകുന്നതിന് സഹായകമാകും. ഒരുപക്ഷെ ആദ്യമായി ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുകയാണെങ്കില്‍ പിന്നെ ഈ മിശ്രിതം ഉപയോഗിക്കരുത്.ഇപ്പോഴത്തെ ഈ തണുപ്പ് കാലാവസ്ഥയില്‍ എല്ലാവര്‍ക്കും ഉള്ള ഒരസുഖമാണ് ചുമയും ജലദോഷവും. ഇതിന് പെട്ടെന്നുള്ള ഒരു പരിഹാരത്തിനായി നമുക്ക് ഈ ഒറ്റമൂലിയെ ഉപയോഗിക്കാവുന്നതാണ്.
ജലദോഷത്തിനും ചുമയ്ക്കും ഈ ഒരൊറ്റ ഒറ്റമൂലി ഒരുപോലെ ഫലപ്രദമാണ്. ചുമയ്ക്ക് ടോണിക്ക് കുടിക്കുന്നതിനേക്കാളും ഏറ്റവും നല്ലതാണ് ഈ ഓയില്‍ ഉപയോഗിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!
21:53