നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിച്ചാലോ വിറ്റാലോ ഇന്നു മുതല്‍ കനത്ത പിഴ നല്‍കണം. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജനുവരി ഒന്നു മുതല്‍ നിരോധനം നിലവില്‍വന്നെങ്കിലും ബോധവത്കരണത്തിന്റെ ഭാഗമായി പിഴ ഈടാക്കുന്നതിന് 15 ദിവസം ഇളവ് നല്‍കിയിരുന്നു.
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പോലുള്ള നിരോധിത ഉല്‍പന്നങ്ങള്‍ ജനങ്ങളുടെ കൈവശമുണ്ടങ്കില്‍ പിഴ ഈടാക്കില്ല. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയോ വിപണനം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് പിഴ. ആദ്യഘട്ടത്തില്‍ നിയമലംഘനത്തിന് 10000 രൂപയും ആവര്‍ത്തിച്ചാല്‍ 25000 രൂപയും മൂന്നാം തവണ നിയമംലംഘിച്ചാല്‍ 50000 പൂപയും പിഴ ഈടാക്കും.സ്ഥാപനത്തിന്റെ പ്രവര്‍ത്താനുമതി റദ്ദാക്കും.