പള്ളിക്കുന്ന് പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 12 വരെ
പള്ളിക്കുന്ന് ലൂര്‍ദ്ദ്മാതാ ദേവാലയത്തിന്റെ 112-ാം വാര്‍ഷിക തിരുനാള്‍ ഫെബ്രുവരി 2 മുതല്‍ 12 വരെ. ഇടവക വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കറുകപറമ്പില്‍ പാരിഷ്‌കൗണ്‍സില്‍ സെക്രട്ടറി ജനീഷ് ജയിംസിന് നല്‍കി തിരുനാളിന്റെ നോട്ടീസ് പ്രകാശനം ചെയ്തു.പ്രധാന തിരുന്നാള്‍ 10 11 12 ദിവസങ്ങളില്‍ നടക്കും.കോഴിക്കോട് രൂപതാ ബിഷപ്പ്, ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍, കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റമിഞ്ചിയോസ് ഇഞ്ചിനാനിയില്‍ എന്നിവര്‍ വിവിധ ദിനങ്ങളില്‍ ദിവ്യബലിയര്‍പ്പിക്കും