മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീക്ഷണിയുയര്‍ത്തുന്ന വനങ്ങളിലെയും വന്യജീവി സങ്കേതങ്ങളിലെയും പ്ലാസ്റ്റിക്ക് മാലിന്യം നീക്കാന്‍ ചെയ്യാന്‍ കര്‍മ്മ പദ്ധതിയുമായി വനം വകുപ്പ്. ഏഴേ മുക്കാല്‍ കോടി ചിലവില്‍ പ്രൊജക്റ്റ് ഗ്രീന്‍ ഗ്രാസ് എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കുന്നത്.മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന് പ്രതിക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇടുക്കിയിലും വയനാട്ടിലും തുടക്കമാകും.
സംസ്ഥാനത്തെ വനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും വന്‍തോതില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് അടിഞ്ഞുകൂടുന്നത്. ഇത് വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നുവെന്ന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കത്തിനെ തുടര്‍ന്നാണ് മാലിന്യം നീക്കം ചെയ്യാനുള്ള കര്‍മ്മപദ്ധതിക്ക് വനം വകുപ്പ് രൂപം നല്‍കുന്നത്.ഏഴേ മുക്കാല്‍ കോടി ചിലവില്‍ പ്രൊജക്ട് ഗ്രീന്‍ ഗ്രാസെന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.ആദ്യഘട്ടത്തില്‍ ഇടുക്കിയിലും, വയനാട്ടിലും നടപ്പാക്കുന്ന പദ്ധതി മൂന്ന് വര്‍ഷത്തിനകം സംസ്ഥാന വ്യാപകമായി പൂര്‍ത്തികരിക്കും.വനം വകുപ്പിന്റെ കീഴിലെ എക്കോ ഡവലപ്പ്‌മെന്റ് കമ്മറ്റി , ആദിവാസി ക്ഷേമ വകുപ്പ് എന്നിവ മുഖേനയാണ് പദ്ധതി നടപ്പാക്കുക. ഇത്തരം പദ്ധതിലൂടെ വന്യജീവി സങ്കേതങ്ങളിലുള്‍പ്പടെ തള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വനം വകുപ്പ് പ്രതിക്ഷിക്കുന്നത്.