വാരാമ്പറ്റ ഗവ. ഹൈസ്‌കൂള്‍ വാര്‍ഷികാഘോഷം 9,10 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സ്‌കൂളിന്റെ നൂറാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്.സ്‌കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്നുവരുന്നത്. ഗോത്രഫെസ്റ്റ്, തനത് കലകളുടെ അവതരണം, പൈതൃക-ഗോത്രയാനം പ്രദര്‍ശനങ്ങള്‍, പൂര്‍വവിദ്യാര്‍ഥികളെ ആദരിക്കല്‍, പൂര്‍വ അധ്യാപക സംഗമം, വിദ്യാര്‍ഥി പ്രതിഭകളെ ആദരിക്കല്‍, വര്‍ണോത്സവം, യാത്രയയപ്പ് തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായുണ്ട്.ചൂട്ട് 2020 എന്ന പേരിലാണ് സ്‌കൂളിലെ തുടി ഗോത്രക്ലബ് വ്യാഴാഴ്ച സഹവാസക്യാമ്പ് ഒരുക്കുന്നുണ്ട്. 9ന് വൈകീട്ട് നാലു മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്‌കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.