പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലും പൊതുസമ്മേളനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു.പതിനാറാം മൈലില്‍ നിന്നും ആരംഭിച്ച പ്രതിഷേധറാലിയില്‍ ആയിരങ്ങള്‍ അണിനിരന്നുകൊണ്ട് പടിഞ്ഞാറത്തറയെ ജനസാഗരമാക്കി.തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി.കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമത്തെ എതിര്‍ക്കുമെന്നും ഭരണഘടനയെ സംരക്ഷിച്ചുകൊണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന നിലപ്പാടുതന്നെയാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.പി നൗഷാദ് അദ്ധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, സ്റ്റാന്റിങ് ചെയര്‍പേഴ്‌സണ്‍ ശാന്തിനി ഷാജി, വൈസ് പ്രസിഡണ്ട് നസീമ പെന്നാണ്ടി, ഹാരിസ് കണ്ടിയന്‍, ചേര്യംക്കൊല്ലി വികാരി ഫാദര്‍ ശാന്തിദാസ്, ജോസഫ് പുല്ലുമാരിയില്‍, ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സി.ഇ ഹാരിസ്, സജേഷ് പിജി, കട്ടയാടന്‍ അമ്മദ്, വ്യാപാരി പ്രസിഡണ്ട് പി കെ ദേവസ്യ, കെ.പി നുര്‍ദീന്‍, എം മുഹമ്മദ് ബഷീര്‍, രവി, പി.കെ അദറേമാന്‍, പി സി മമ്മൂട്ടി, നന്നാട്ട് ജോണി, എ കെ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.സമ്മേളനത്തിനു ശേഷം പൗരത്വഭേദഗതി നിയമത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തെയും ജനവിരുദ്ധതയും തുറന്നുകാട്ടി ശിവദാസന്‍ പടിഞ്ഞാറത്തറ നാടകം അവതരിപ്പിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post