ഗുണഭോക്താക്കളുടെ കുടുംബ സംഗമം ജനുവരി 10ന്
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പി.എം.എ.വൈ.പദ്ധതികളുടെ ഗുണഭോക്താക്കളില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച 2277 പേരുടെ കുടുംബ സംഗമം ജനുവരി 10ന് നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാനന്തവാടി അമ്പുകുത്തിയിലെ സെന്റ് തോമസ് ചര്‍ച്ച് ഹാളില്‍ സംഗമം കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.തിരുനെല്ലി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് ,വെള്ളമുണ്ട, എടവക എന്നീ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് പദ്ധതിയില്‍ വീട് പൂര്‍ത്തീകരിച്ചവരുടെ കുടുംബ സംഗമമാണ് നടക്കുന്നത്.മാനന്തവാടി ബ്ലോക്കില്‍ ഒന്നാം ഘട്ടത്തില്‍ 17 71 വീടും, രണ്ടാം ഘട്ടത്തില്‍ 1124 വീടുമാണ് പൂര്‍ത്തീകരിക്കേണ്ടത്.2895വീട് പണി പൂര്‍ത്തീകരിക്കേണ്ട സ്ഥാനത്ത് ഒന്നാം ഘട്ടത്തില്‍ 1697 വീടും, രണ്ടാം ഘട്ടത്തില്‍ 580 വീടും പൂര്‍ത്തീകരിച്ചു.
കുടുംബ സംഗമം വന്‍ വിജയമാക്കുന്നതിനായി ഒ.ആര്‍.കേളു എം.എല്‍.എ.രക്ഷാധികാരിയും, ബ്ലോക്ക് പ്രസിഡണ്ട് ഗീതാ ബാബു, ചെയര്‍മാനും ബ്ലോക്ക് സെക്രട്ടറി സിറിയക് റ്റി കുര്യാക്കോസ്, കണ്‍വീനറും ആറ് സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്.വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു, ചെയര്‍പേഴ്‌സണ്‍ മാരായ കെ.കെ.സി.മൈമൂന, തങ്കമ്മ യേശുദാസ് ,കമര്‍ ലൈല, മെമ്പര്‍ മാരായ എന്‍.എം.ആന്റണി ,ദിനേശ് ബാബു.പ്രീത രാമന്‍, സെക്രട്ടറി സിറിയക്ക് ടി കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.