പൂപ്പൊലി നഗരിയില്‍ ഡി എം വിംസിന്റെ മെഡിക്കല്‍ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു

0

പൂപ്പൊലി നഗരിയില്‍ ഡി എം വിംസ് ഒരുക്കിയ മെഡിക്കല്‍ എക്‌സിബിഷന്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു.തുറന്ന മനുഷ്യ ശരീരം, ഹൃദയം, വൃക്കകൾ, സുഷുമ്ന,ഡിസ്ക്,പ്ലീഹ, ശ്വാസകോശം,പുകവലിച്ചയാളിൻറെ ശ്വാസകോശം,ഗർഭപാത്രത്തിലെ മുഴ,വൃക്കകളിൽ നിന്നും ലഭിച്ച വലിയ കല്ലുകൾ,അർബുദം ബാധിച്ച സ്തനം,മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ തുടയെല്ല്, ഏറ്റവും ചെറിയ അസ്ഥിയായ ചെവിക്കുള്ളിലെ സ്റ്റേപിസ്സ്, സ്ത്രീയുടെ പൂർണ്ണരൂപത്തിലുള്ള അസ്ഥികൂടം തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിജ്ഞാനപ്രദവും ആശ്ചര്യം ഉണ്ടാക്കുന്നതുമായ കാഴ്ചകളാണ് ഡിഎം വിംസ് പവലിയനിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ പാമ്പിന്‍വിഷബാധയുടെ ലക്ഷണങ്ങള്‍ വിവിധയിനം പാമ്പുകളുടെ വിഷം ശരീരത്തെ എങ്ങനെ ബാധിക്കുന്നു, കടിയേറ്റാല്‍ സ്വയം തിരിച്ചറിയാവുന്ന ലക്ഷണങ്ങള്‍, കടിയേറ്റാല്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍, ചികിത്സാ കേന്ദ്രങ്ങളില്‍ വേണ്ട അവശ്യ ഘടകങ്ങള്‍, ആന്റിവെനം എങ്ങനെയാണ് ഉല്‍പാദിപ്പിക്കുന്നത് എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പോസ്റ്റുകളും എക്‌സിബിഷനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.അവശ്യഘട്ടങ്ങളില്‍ വേണ്ട മെഡിക്കല്‍ സഹായത്തിനായി ഡിഎം വിംസിന്റ ആംബുലന്‍സും മരുന്നുകളും ജീവനക്കാരും എല്ലാദിവസവും രാവിലെ മുതല്‍ രാത്രി വരെ സേവന സന്നദ്ധരായി പ്രദര്‍ശന നഗരിയിലുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!