കള്ളകേസെടുത്തെന്ന് ആരോപണം

0

തവിഞ്ഞാലിലെ പൊതു വിഷയം ചര്‍ച്ച ചെയ്യാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളായ എം.ജി.ബിജു, ജോസ് പാറക്കല്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കള്ളകേസെടുത്ത തലപ്പുഴ എസ്.ഐ പി.ജെ.ജിമ്മിയെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് മുന്‍ മന്ത്രിയും എ.ഐ.സി.സി.അംഗവുമായി പി.കെ.ജയലക്ഷ്മി വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ഡി.ജി.പി.അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍.

സ്റ്റേഷനില്‍ എത്തിയ നേതാക്കളോട് എസ്.ഐ.പദവിക്ക് നിരക്കാത്ത രീതിയില്‍ പെരുമാറുകയും അധികാര ദുര്‍വിനിയോഗം നടത്തി കേസ്സെടുക്കുകയുമാണ് ഉണ്ടായത്.ഈ എസ്.ഐ.മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതായി ആരോപണം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എസ്.ഐ.യെ മാറ്റി നിര്‍ത്തി നീതിപൂര്‍വ്വമായ അന്വേഷണം നടത്തി ശിക്ഷാ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം പൊതുപ്രവര്‍ത്തകര്‍ക്ക് ഭയമില്ലാതെ പോലീസ് സ്റ്റേഷനുകളില്‍ കയറി ചെല്ലാനുള്ള സാഹചര്യം ഉണ്ടാകുന്ന തരത്തിലുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. എസ്.ഐ.ക്കെതിരെ നടപടി ആവിശ്യപ്പെട്ട് ഡി.ജി.പി.ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കും .വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ എക്കണ്ടി മൊയ്തൂട്ടി, ജോസ് കൈനികുന്നേല്‍, ജേക്കബ് സെബാസ്റ്റ്യന്‍, പി.എം.ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!