സ്ഥലത്തിന്റെ രേഖകള്‍ കൈമാറി

0

പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ എടവക ഗ്രാമ പഞ്ചായത്തിലെ നാല് കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ സ്ഥലത്തിന്റെ രേഖകള്‍ മൂളിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ കൈമാറി. വൈസ് പ്രസിഡണ്ട് നജ്മുദ്ദിന്‍ മൂടമ്പത്ത് അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ജില്‍സണ്‍ തൂപ്പുംകര, എം കെ ജയപ്രകാശ്, ബിനു കുന്നത്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.സൗജന്യമായി 20 സെന്റ് സ്ഥലം വിട്ട് നല്‍കിയ മുട്ടത്തില്‍ മാത്യുവിനെയും 10 സെന്റ് സ്ഥലം നല്‍കിയ മടത്തില്‍ ജയരാമനെയും ചടങ്ങില്‍ ആദരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!