പൗരത്വ നിയമ ഭേദഗതിക്കെതിരെ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഏകപാത്ര നാടക പര്യടനം കല്‍പ്പറ്റയില്‍ നടത്തി.കഴിഞ്ഞ ദിവസം കമ്പളക്കാട് വെച്ച് മീഡിയവണ്‍ അവതാരകനായ അഭിലാഷ് മോഹനന്‍ ഉദ്ഘാടനം ചെയ്ത നാടക പര്യടനം വയനാട്ടിലെ 25 കേന്ദ്രങ്ങളില്‍ നാടകം അവതരിപ്പിക്കും.പൗരത്വനിയമ ഭേദഗതിയിലെ ഫാസിസ്റ്റ് ഭരണകൂടത്തെയും ജനവിരുദ്ധതയും തുറന്നു കാട്ടിയാണ് ശിവദാസന്‍ പടിഞ്ഞാറത്തറ ഏകപാത്ര നാടകം അവതരിപ്പിച്ചത്. കല്‍പ്പറ്റയില്‍ നടത്തിയ നാടക പര്യാടനത്തില്‍ അജി ബഷീര്‍ അധ്യക്ഷനായിരുന്നു. അഡ്വക്കേറ്റ് കിഷോര്‍ ലാല്‍,എന്‍ കെ ജോര്‍ജ്ജ്, ബാലകൃഷ്ണന്‍ മേപ്പാടി മുസ്തഫ ദ്വാരക, പി കെ ജയചന്ദ്രന്‍, ഇ എ രാജപ്പന്‍,എന്നിവര്‍ സംസാരിച്ചു. ആറാം തിയ്യതി മീനങ്ങാടിയില്‍ ഏകപാത്ര നാടക പര്യടനം സമാപിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.