പാതയോരത്തെ മാലിന്യം നീക്കംചെയ്യുന്നില്ല
2 മാസത്തോളമായി തോമാട്ടുചാല്‍ അങ്ങാടിയിലെ പ്ലാസ്റ്റിക്ക് മാലിന്യം അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് നീക്കം ചെയുന്നില്ല.പാതയോരത്തെ മാലിന്യം നായ്ക്കളും മറ്റും കടിച്ചു വലിച്ചിടുന്നത് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. സമീപത്തെ സ്‌കൂളിലെ കുട്ടികളെ ഭാഗ്യം കൊണ്ട് മാത്രമാണ് നായ്ക്കള് ആക്രമിക്കാതത്.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധിച്ചിട്ടുണ്ടെങ്കിലും ഇവിടെ ദിവസേന ഉപയോഗിക്കുന്ന കവറുകളും മറ്റും കുന്നുകൂടുകയാണ്.പഞ്ചായത്ത് അധികൃതര് എത്രയും പെട്ടന്ന് മാലിന്യം നീക്കംചെയുണ മെന്ന് പ്രദേശവാസികള്‍ ആവിശ്യപ്പെട്ടു.