ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പോരാടണം
പ്രത്യേക ജനവിഭാഗങ്ങളെ അമര്‍ച്ച ചെയ്യുന്നതിനായി നിയമങ്ങള്‍ സൃഷ്ടിക്കുന്നവരുടെ അജണ്ടക്കെതിരെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പോരാടണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ അഭിപ്രായപ്പെട്ടു.വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കമ്പളക്കാട് സംഘടിപ്പിച്ച ജനാധിപത്യം, ഭരണഘടന, ദേശീയത എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ എം രാഘവന്‍ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം.ദേവകുമാര്‍ അധ്യക്ഷനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരുവിലേക്ക് എന്ന ഏകകഥാപാത്ര നാടകം അരങ്ങേറി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ കെ രാജേഷ്, കെ വിശാലാക്ഷി,പി കെ സുധീര്‍, കെ എന്‍ ഗോപിനാഥന്‍, പു.കാ.സ ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക തുടങ്ങിയവര്‍ സംസാരിച്ചു