യോഗ പരിശീലന ഉദ്ഘാടനം
ആയുഷ് ഗ്രാമം-മാനന്തവാടിയും,ശ്രീ കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രവും സംയുക്തമായി സൗജന്യ യോഗാപരിശീലനം ക്ഷേത്ര ഹാളില്‍ സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി ഉദ്ഘാടനം ചെയ്തു.പ്രൊഫ.എം.കെ.സെല്‍വരാജ് അധ്യക്ഷനായിരുന്നു.ആയുഷഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യാക്കോസ് പദ്ധതി വിശദീകരണവും ജീവിത ശൈലിയെ ക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സിനു നേതൃത്വം നല്‍കി.യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ അക്ഷയയുടെ നേതൃത്വത്തില്‍ 14 ദിവസത്തെ യോഗ പരിശീലനം ആരംഭിച്ചു.