രജത ജൂബിലി ആഘോഷം സമാപിച്ചു
ദ്വാരക സെന്റ് അല്‍ഫോന്‍സ ഫൊറോന ദേവാലയത്തിലെ രജത ജൂബിലി ആഘോഷ പരിപാടികള്‍ സമാപിച്ചു. ഞായറാഴ്ച മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ആഘോഷപൂര്‍വ്വമായ കൃതഞ്ജതാബലിയര്‍പ്പിച്ചു.ജൂബിലി സമാപന സമ്മേളനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപതാ വികാരി ജനറാള്‍ ഫാദര്‍ അബ്രാഹം നെല്ലിക്കല്‍ അധ്യക്ഷനായിരുന്നു. സ്മരണികാ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഇടവക വികാരി ഫാദര്‍ ജോസ് തേക്കനാടി, വാര്‍ഡ് മെമ്പര്‍ സുബൈദ പുളിയോടിയില്‍, പോള്‍ ആലിങ്കല്‍ .സിസ്റ്റര്‍ ആന്‍ മേരി, ഫാദര്‍ ജെയിംസ് പ്ലാച്ചേരി ബ്രദര്‍ ജോയി സി.എസ്.റ്റി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീല കമലാസനന്‍, ഫിലോമിന ജെയിംസ്, പള്ളികമ്മിറ്റി ഭാരവാഹികളായ ബിനു തോമസ്, റെനില്‍ കഴുതാടി തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് കലാവിരുന്നും നടന്നു. ഒരു വര്‍ഷം നീണ്ടു നിന്ന ആഘോഷ പരിപാടികളോടു ബന്ധിച്ച് വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങളോടൊപ്പം നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കിയും ദേവാലയ അധികൃതര്‍ മാതൃകയായി.