പ്ലാസ്റ്റിക് നിരോധനം നാളെ മുതല്‍

0

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നാളെ മുതല്‍. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് സമ്പൂര്‍ണ നിരോധനം.

ജില്ലാ കലക്ട്രര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്ദ്യോഗസ്ഥര്‍ തദ്ദേശ സ്ഥാപന സെക്രട്ടറി എന്നിവര്‍ക്കാണ് പ്ലാസ്റ്റിക് നിരോധന ഉത്തരവ് നടപ്പാക്കാന്‍ ചുമതല.പ്ലാസ്റ്റിക് നിരോധന ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ആദ്യതവണ 10,000 രൂപയും രണ്ടാം തവണ 25000 രൂപയും ആവര്‍ത്തിച്ചാല്‍ 50,000 രൂപയുമാണ് പിഴ. ജില്ലയില്‍ പ്ലാസ്റ്റിക്ക് നിരോധനം സമ്പൂര്‍ണ്ണമായി നടപ്പാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം ജില്ലാ വികസന സമിതി അഭ്യര്‍ത്ഥിച്ചു. അതേ സമയം പിടിച്ചെടുക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ സംസ്‌കരിക്കുന്നതുള്‍പ്പെടെ വിഷയങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ നിരോധനത്തോട് സഹകരിക്കില്ലെന്ന് ഒരു വിഭാഗം വ്യാപാരികള്‍ നിലപാടെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!