അക്ഷരജ്യോതി ഗ്രന്ഥാലയം വാര്‍ഷികാഘോഷം 26ന്
കമ്മന അക്ഷരജ്യോതി ഗ്രന്ഥാലയം ഇരുപതാം വാര്‍ഷികാഘോഷം 26 ന് നടക്കും. ആഘോഷ പരിപാടികളോടനുബന്ധിച്ച് കലാസന്ധ്യയും ഗാനമേളയും ഉണ്ടാകുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
26 ന് വൈകീട്ട് 5 മണിക്ക് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ. നിര്‍വ്വഹിക്കും.ചടങ്ങില്‍ സ്‌നേഹസ്പന്ദനം ജീവകാരുണ്യനിധി വിതരണോദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബുവും, ആദരിക്കല്‍ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയനും, അവയവദാന സമ്മതപത്രം കൈമാറല്‍ ലൈബ്രറി കണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.കെ.സുധീറും നിര്‍വ്വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ബാലഗോപാലന്‍ മുഖ്യപ്രഭാഷണവും നടത്തും. രാത്രി 8 മണിക്ക് കലാസന്ധ്യയും തുടര്‍ന്ന് ഗാനമേളയും നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഗ്രന്ഥാലയം പ്രസിഡന്റ് ജില്‍സണ്‍ തൂപ്പുംങ്കര, സെക്രട്ടറി ഷിജു അബ്രഹാം, ലൈബ്രേറിയന്‍ പൗലോസ് ഐക്കരകുടി തുടങ്ങിയവര്‍ പങ്കെടുത്തു