വേറിട്ട ക്രിസ്തുമസ് ആഘോഷം
നാടെങ്ങും ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കരോള്‍ ഗാനങ്ങളും മറ്റും നടത്തി വരുമ്പോള്‍ വ്യത്യസ്തത പുലര്‍ത്തി ആഘോഷപരിപാടികളുമായി തലപ്പുഴ ചുങ്കം സെന്റ് തോമസ് പള്ളിയിലെ മതബോധന വിദ്യാര്‍ത്ഥികള്‍. യേശുവിന്റെ ജനനം ദൃശ്യാവിഷ്‌ക്കാരമാക്കി അവതരിപ്പിച്ചാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ വേറിട്ടതാക്കി മാറ്റിയത്.നഷത്രങ്ങളും പുല്‍ക്കൂടുകളും കരോള്‍ ഗാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി നാട്ടില്‍ അരങ്ങേറുമ്പോള്‍ ക്രിസ്തുവിന്റെ ജനനം 20 മിനുട്ടോളം ദൈര്‍ഘ്യമുള്ള ദൃശ്യാവിഷ്‌ക്കാരമാക്കി തെരുവുകളിലവതരിപ്പിച്ചാണ് സെന്റ തോമസ് പള്ളിയിലെ മതബോധന വിദ്യാര്‍ത്ഥികള്‍ വേറിട്ട മാതൃക സൃഷ്ടിച്ചത്.ഇടവക വികാരി ഫാദര്‍ അലോഷ്യസ് കൊച്ചിക്കാരന്‍ വീട്ടിലിന്റെയും ഫാദര്‍ സാജു ആരേശേരിലിന്റെയും നേതൃത്വത്തില്‍ മതബോധന വിദ്യാര്‍ത്ഥികളായ ആല്‍ബിന്‍, ജിബിന്‍, സോന ബൈജു, ജോമോള്‍ ജോണി, രംജിത തുടങ്ങിയരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ദൃശ്യാവിഷ്‌ക്കാരം നടത്തി.സമാപനം തലപ്പുഴയിലായിരുന്നു