വികസന മുന്നേറ്റ ജാഥ സംഘടിപ്പിച്ചു

0

സി.പി.ഐ.എം.ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കഴിഞ്ഞ 4 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് വികസന മുന്നേറ്റ ജാഥ സംഘടിപ്പിച്ചു. ഡിസം. 22, 23 തിയതികളിലാണ് ജാഥ പഞ്ചായത്തില്‍ പ്രചരണം നടത്തുന്നത്.ഡിസംബര്‍ 22 ന് വെള്ളിത്തോട് നിന്നാരംഭിച്ച ജാഥ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രചരണം നടത്തി 23 ന് 5 മണിക്ക് മേപ്പാടി ടൗണില്‍ സമാപിക്കും. ജാഥയ്ക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വിനോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, കെ.ടി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജാഥയ്ക്ക് കാപ്പം കൊല്ലിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ ജോണി മാസ്റ്റര്‍, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.പ്രതീജ പ്രദീപ് അദ്ധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!