സ്വയം നക്ഷത്രങ്ങളാവണം
വെളിച്ചം പകരുന്ന നക്ഷത്രങ്ങളായി മാറാന്‍ ഓരോ ക്രിസ്ത്യാനിക്കും കഴിയണമെന്ന് ബത്തേരി രൂപത മെത്രാന് ഡോ.ജോസഫ് മാര്‍ തോമസ്.മാനന്തവാടിയില്‍ നടന്ന എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആഘോഷ പരിപാടിക്കൊപ്പം കരോള്‍ ഗാന മത്സരവും നടന്നു.എക്യുമെനിക്കല്‍ കൃസ്ത്യന്‍ ലീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹോളി ട്രിനിറ്റി സി.എസ്.ഐ. പള്ളിയില്‍ വെച്ചായിരുന്നു ആഘോഷ പരിപാടികള്‍. ക്ലീറ്റസ് കിഴക്കെമണ്ണൂര് അദ്ധ്യക്ഷനായിരുന്നു.ഫാദര്‍ ചെറിയാന്,ഫാദര്‍ പി.സി.പൗലോസ്, ഫാദര്‍ എല്‍ദോ, കെ.എം.ഷിനോജ്, ജസ്റ്റിന് ചെഞ്ചട്ടയില്‍, ഷൈനി മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കരോള്‍ ഗാന മത്സരവും നടന്നു.