ആരോഗ്യ സെമിനാറിന് തുടക്കമായി

0

ദേശിയ കൗമാര ആരോഗ്യ പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളി മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട 5 സ്‌കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കല്ലു വയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 6 ദിവസത്തെ ആരോഗ്യ സെമിനാറിന് തുടക്കമായി പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ അവരുള്‍പ്പെടുന്ന ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗമാര ആരോഗ്യം വിഷയങ്ങളെ കുറിച്ച് ക്ലാസ് എടുക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം പിയര്‍ എഡ്യുക്കേറ്റര്‍ സഹപഠന സഹായി എന്നാണ് ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ അറിയപ്പെടുക. ക്യാമ്പ് ജയശ്രീ സ്‌കൂള്‍ മനേജര്‍ കെ ആര്‍ ജയറാം ഉല്‍ഘാടനം ചെയ്തു കെ.പി ഗോവിന്ദന്‍ക്കുട്ടി അദ്ധ്യക്ഷനായിരുന്നു ബാബു വട്ടോളി, കെ ഒ ജോസ്, ശ്രീജ, ഇ.സി റോസിലി, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!