തുല്യതാ പരീക്ഷകള്‍ക്ക് ജില്ലയില്‍ തുടക്കം

0

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍ മുഖാന്തരം നടപ്പിലാക്കുന്ന പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷകള്‍ ജില്ലയിലെ വിവിധ ഗവണ്‍മെന്റ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആരംഭിച്ചു.ജില്ലയില്‍ പത്താം തരത്തിന് 220 സ്ത്രീകളും 196 പുരുഷന്‍മാരും ഉള്‍പ്പെടെ 416 പേരാണ് പരീക്ഷ എഴുതുന്നത്.ഇവരില്‍ 15 പേര്‍ പട്ടികജാതിക്കാരും 79 പേര്‍ പട്ടികവര്‍ഗ്ഗക്കാരുമാണ്. ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷം 256 സ്ത്രീകളും 118 പുരുഷന്‍മാരും ഉള്‍പ്പെടെ 374 പേരും ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷം 316 സ്ത്രീകളും 182 പുരുഷന്‍മാരും ഉള്‍പ്പെടെ 498 പേരുമാണ് പരീക്ഷ എഴുതുന്നത്. ഒന്നാംവര്‍ഷത്തില്‍ 11 പേര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും 92 പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലും രണ്ടാംവര്‍ഷം 30 പേര്‍ പട്ടികജാതിക്കാരും 90 പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുമാണ്

Leave A Reply

Your email address will not be published.

error: Content is protected !!