കരോള്‍ സന്ധ്യക്ക് തുടക്കമായി

0

ചെന്നലോട് സെന്റ് ജോണ്‍സ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ക്രിസ്തുമസ് കരോള്‍ സന്ധ്യക്ക് തുടക്കമായി. തരുവണയില്‍ നിന്ന് തുടങ്ങിയ കരോള്‍ മൂന്നാമത്തെ ദിവസം കല്‍പ്പറ്റയില്‍ സമാപിക്കും. വീടുകളിലും, കടകളിലും ഹൃദ്യമായ വരവേല്‍പ്പാണ് കരോളിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. കുട്ടികളടക്കം മുപ്പതോളം അംഗങ്ങളാണ് കരോളില്‍ അണിനിരക്കുന്നത്. ഇടവക വികാരി റവ:ഫാദര്‍ ലിബീഷ് ഇ.ജോര്‍ജ്, സജി,മോഹന്‍, ജെസി ലിബീഷ്,ജെറാള്‍ഡ് തുടങ്ങിയവര്‍ കരോളിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!