ബസ് ഡ്രൈവര്‍ ക്രിസ്മസ് ആഘോഷമൊരുക്കി

0

വര്‍ഷങ്ങളായി വനമേഖലയായ ചേകാടിയില്‍ നിന്ന് വേലിയമ്പം സ്‌കൂളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ കൈനിക്കുടി ബേബിച്ചേട്ടന്‍ ഗോത്രവിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. സ്‌കൂള്‍ ബസില്‍ കൊണ്ടുവരുന്ന വിദ്യാര്‍ഥികളെ പാക്കം കുറുവ ജംഗ്്ഷനിലെ വനമേഖലയില്‍ വെച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.

ആഘോഷത്തിന്റെ ഭാഗമായി കരോള്‍ഗാനങ്ങളും ക്രിസ്മസ് അപ്പൂപ്പനെയും ഒരുക്കിയിരുന്നു. ആറ് വര്‍ഷമായി തുടര്‍ച്ചയായി ഇവിടുന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് കേക്കുകള്‍ നല്‍കി ആഘോഷം നടത്തുന്നുണ്ട്. യു.പി. സ്‌കൂള്‍ മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള ചേകാടിയിലേയും വിലങ്ങാടി, പാക്കം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള നൂറോളം ഗോത്ര വിദ്യാര്‍ഥികള്‍ക്കാണ് ആഘോഷം സംഘടിപ്പിച്ചത്. സ്‌കൂള്‍ പരീക്ഷ കഴിഞ്ഞ വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടുപോകും വഴിയാണ് ക്രിസ്മസ് ആഘോഷം നടത്തിയത്. കുട്ടികളോടൊപ്പം ആഘോഷം പങ്കിടുന്നതിനായി സ്‌കൂളിലെ അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരും എത്തി. ആഘോഷ പരിപാടികള്‍ ഗ്രാമപ്പഞ്ചായത്തംഗം ജോളി നരിതൂക്കില്‍ ഉദ്ഘാടനം ചെയ്തു. ബേബി കൈനിക്കുടി അധ്യക്ഷനായിരുന്നു. എച്ച്.എം. രതീഷ്‌കുമാര്‍, സുബീഷ് എം.കെ, ബില്‍ജി എ.വി., ബെറ്റി. ബെന്നി അനുപമ, സി.വി. ജോണ്‍, കെ.സി. ജോയി, പി.എ. ഡീവന്‍സ്, ബി.പി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!