ഫണ്ട് രസീറ്റ് കൈമാറി

0

എസ്.എന്‍.ഡി.പി. കോളേജിലെ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ജനുവരി 10, 11 തിയതികളില്‍ ചിക്‌സുലബ് 2കെ.20 സയന്‍സ് ഫെസ്റ്റിന്റെ ഫണ്ട് രസീറ്റ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഫിലിപ്‌സണ്‍ സി. ഫിലിപ്പ് സംഘാടക സമിതി ചെയര്‍മാന്‍ വിജയന്‍ കുടിലിലിന് നല്‍കി ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിന്റെ ഭാഗമായി സയന്‍സ് എക്‌സിബിഷന്‍, വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവ നടത്തും. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വിജയന്‍ കുടിലില്‍ ചെയര്‍മാന്‍, പ്രിന്‍സിപ്പല്‍ ഫിലിപ്‌സണ്‍ സി. ഫിലിപ്പ് കണ്‍വീനര്‍, പ്രിയ ജി. നാഥ് ട്രഷര്‍, ശ്രാവണ്‍ സിറിയക്ക് പബ്ലിസിറ്റി കണ്‍വീനര്‍ തിരഞ്ഞെടുത്തു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു.
പ്രൊഫ. പി. പത്മനാഭന്‍, ബെന്നി മാത്യു, കെ.പി. ജിതിന്‍ കുമാര്‍, പി.വി. നീതു, നിഖില്‍ കെ. സണ്ണി, ഒ.വി. വീണ, അക്ഷിത മണി, ടി.എസ്. അഖില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!