ക്ഷേമ നിധി ബോര്‍ഡ് വേതനം വര്‍ദ്ധിപ്പിക്കണം

0

ക്ഷേമ നിധി ബോര്‍ഡില്‍ നിന്ന് തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനം പ്രതിമാസം 5000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും,സ്ത്രീ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള പ്രസവാനുകൂല്യം 13000 രൂപ ഉടന്‍ വിതരണം ചെയ്യണമെന്നും കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി താലൂക്ക് സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.വ്യാപാര ഭവനില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ മനോഹരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു, കെ കെ ചാക്കോ അധ്യക്ഷനായിരുന്നു. കെ ആര്‍ സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.കെ പുഷ്പ, മാര്‍ഗരറ്റ് തോമസ്, പി ദാമോദരന്‍, ഇ സി ബാബു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!