ചുരത്തിലെ മാലിന്യം നീക്കാന്‍ തുടങ്ങി

0

വിനോദ സഞ്ചാരിയായ അമേരിക്കന്‍ ബ്ലോഗറുടെ ചുരത്തിലെ മാലിന്യ വീഡിയോ വൈറല്‍ ആയതോടെ എക്കോ ഫ്രണ്ട്ലി ഫൗണ്ടേഷനും, എം ആര്‍ എം എക്കോ സൊല്യൂഷനും സംയുക്തമായി ചുരത്തിലെ മാലിന്യം നീക്കാന്‍ ആരംഭിച്ചു.വിനോദ സഞ്ചാരികള്‍ ഏറെ ആകാംഷയോടെ കാണുന്ന വയനാട് ചുരം വ്യൂ പോയിന്റില്‍ സഞ്ചാരികള്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ കണ്ട് സങ്കടം തോന്നിയ അമേരിക്കന്‍ സഞ്ചാരിയും ബ്ലോഗറുമായ നിക്കോളായുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വയറലായിരുന്നു.ഇത്രയും മനോഹരമായ സ്ഥലത്ത് എങ്ങനെ മാലിന്യം നിക്ഷേപിക്കാന്‍ ഇവിടെയുള്ളവര്‍ക് തോനുന്നു എന്ന ദ്ദുഖത്തോടെയുള്ള അദ്ദേഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിരവധി ആളുകളാണ് കണ്ടത് ദൈവത്തിന്റെ സ്വന്തം നാടാണിതെന്നും ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്നും അപേക്ഷിച്ചു കൊണ്ടാണ് ഇദ്ദേഹം വീഡിയോ പങ്കുവെച്ചത് വയനാട് ചുരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്,പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചിരിക്കുന്നു,ചുരം സി സി ടി വി നിരീക്ഷണത്തിലാണ് തുടങ്ങി നിരവധി ബോഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നല്ലാതെ ഒന്നും തന്നെ കര്‍ശനമായിട്ടില്ല.. കഴിഞ്ഞ ദിവസം നിക്കോളയുടെ വീഡിയോ വയറലായതിന് ശേഷമാണ് ചുരം സംരക്ഷണ സമിതി അംഗങ്ങള്‍ ഇടപെട്ട് എക്കോ ഫ്രണ്ട്ലി ഫൗണ്ടേഷന്റെയും, എം ആര്‍ എം എക്കോ സൊല്യൂഷന്റെയും നേതൃത്വത്തില്‍ ചുരത്തിലെ മാലിന്യീ നീക്കല്‍ ആരംഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!