കാട്ടാനക്കുട്ടി ചെരിഞ്ഞു

0

രണ്ട് ദിവസം പ്രായമായ കാട്ടാനക്കുട്ടി ചെരിഞ്ഞു. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി ബ്രഹ്മഗിരി ബി എസ്റ്റേറ്റിനുള്ളിലാണ് ചെരിഞ്ഞത്. തൊഴിലാളികളാണ് ഇന്ന് രാവിലെയോടെ കുട്ടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആനക്കൂട്ടം ജഢത്തിനടത്ത് നിലയുറപ്പിച്ചത് തൊഴിലാളികളെ ആശങ്കയിലാക്കി. വിവരമറിഞ്ഞ വനപാലക സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് ജഢം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!