എടച്ചനകുങ്കന്റെ വീരാഹുതി ദിനം ആചരിച്ചു
വീര പഴശ്ശി രാജാവിന്റെ പടത്തലവന്‍ ആയിരുന്ന ചരിത്ര പുരുഷന്‍ എടച്ചന കുങ്കന്റെ 215-ാമത് വീരാഹുതി ദിനം വെള്ളമുണ്ട പുളിഞ്ഞാലില്‍ നടന്നു. എടച്ചന കുങ്കന്റെ ഛായാചിത്രതിനു മുന്‍പില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ എം.ടി കുമാരന്‍ അധ്യക്ഷനായിരുന്നു. വി.കെ സന്തോഷ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അഖില്‍ പ്രേം, കൂവണ വിജയന്‍, വിനോദ്, വി കെ ജയപ്രകാശ്, മഞ്ഞോട്ട് ചന്തു, കൊല്ലിയില്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.