റോഡ് സുരക്ഷാ വളണ്ടിയര്‍മാരെ ആദരിച്ചു
റോഡ് സുരക്ഷാ വളണ്ടിയര്‍മാര്‍ മൂന്ന് ഘട്ടങ്ങളിലായി ജില്ലയിലെ മുഴുവന്‍ ദിശാ സൂചക ബോര്‍ഡുകള്‍ ശുചീകരിച്ചതിന്റെ സമാപനവും മികച്ച സേവനം കാഴ്ചവെച്ച വളണ്ടിയര്‍മാരെ ആദരിക്കലും മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടത്തി. മാനന്തവാടി എ എസ് പി വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു.വയനാട് ആര്‍ ടി ഒ എം പി ജെയിംസ് അധ്യക്ഷനായിരുന്നു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍,.എന്‍ ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ബിജു ജെയിംസ്, മാനന്തവാടി ജോയിന്റ് ആര്‍ ടി ഒ സുജാത, എം വി ഐ ഷെഫീഖ്, കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍മാരുടെ മക്കളില്‍ കലോത്സവ വിജയികളായവരെ ചടങ്ങില്‍ ആദരിച്ചു. ഡ്രൈവര്‍മാര്‍ക്ക് ബോധ വല്‍ക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.