വാഹനജാഥ മേപ്പാടിയില്‍ സമാപിച്ചു
തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി 600 രൂപയാക്കാന്‍ നടപടി സ്വീകരിക്കുക,ഭവന പദ്ധതി നടപ്പാക്കുക,വെട്ടിക്കുറച്ച ചികിത്സാ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ നേതൃത്വത്തില്‍ തലപ്പുഴയില്‍ നിന്ന്ആരംഭിച്ച വാഹനജാഥ മേപ്പാടിയില്‍ സമാപിച്ചു. സമാപന സമ്മേളനം കെ പി സി സി എക്‌സിക്യൂട്ടീവ് അംഗം എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.ഡിസംബര്‍ 16 ന് കല്‍പ്പറ്റയില്‍ നടക്കുന്ന യൂണിയന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ത്ഥമാണ് ജാഥ സംഘടിപ്പിച്ചത്. മേപ്പാടി ടൗണില്‍ സമാപന സമ്മേളനത്തില്‍ ഒ.ഭാസ്‌കരന്‍ അദ്ധ്യക്ഷനായിരുന്നു.ജാഥാ ക്യാപ്റ്റന്‍ പി.കെ.അനില്‍കുമാര്‍, പി.പി.ആലി, ശ്രീനിവാസന്‍ തൊവരിമല,ഗോകുല്‍ദാസ്, ബി.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.