കാല്‍പ്പന്തു കളിയുടെ ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍
പിണങ്ങോട് ഫ്‌ളെഡ് ലിറ്റ് സ്റ്റേഡിയത്തില്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വിസില്‍ മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.മൂവായിരത്തിലധികം ആളുകള്‍ക്ക് ഇരുന്ന് കളി കാണാവുള്ള ഗ്യാലറിയില്‍ 500 സ്ത്രീകള്‍ക്ക് പ്രത്യേക ഇരിപ്പിടസൗകര്യവും ഒരുക്കിയിട്ടുണ്ട്. കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ പ്രശസ്തരായ 16 ടീമുകളാണ് വെള്ളിയാഴ്ച മുതല്‍ മത്സരത്തില്‍ അണിനിരക്കുക.ഗ്രൗണ്ട് ലെവലിങ് ഉള്‍പ്പെടെ രണ്ടു ഘട്ടങ്ങളിലായി 6 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പിണങ്ങോട് പ്രദേശത്തെ ചെറുപ്പക്കാരായ ഫുട്‌ബോള്‍ പ്രേമികളുടെ കൂട്ടായ്മയായ ടൗണ്‍ ടീം പിണങ്ങോടിനു കഴിഞ്ഞിട്ടുണ്ട്. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ഒരു ലക്ഷം രൂപയും ട്രോഫിയും റണ്ണേഴ് അപ്പിന് അമ്പതിനായിരം രൂപയും ട്രോഫിയുമാണ് സമ്മാനം. ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നും ലഭിക്കുന്ന തുക പ്രദേശത്തെ കിഡ്‌നി ക്യാന്‍സര്‍ രോഗികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചെറിയ കുട്ടികള്‍ക്ക് വേണ്ടിയുള്ള വിദേശ കോച്ചിനെ ഫുട്‌ബോള്‍ അക്കാദമിയുടെ വളര്‍ച്ചയ്ക്കും ഉപയോഗപ്പെടുത്തുമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.