കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് മുട്ടില്‍ ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡിലെ ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്ക് നിര്‍മിക്കുന്ന വീടുകള്‍ക്ക് കളക്ടര്‍ ഡോ. അദീല അബ്ദുള്ള തറക്കല്ലിട്ടു.ആറു ലക്ഷം രൂപവീതം ചെലവഴിച്ച് 24 കുടുംബങ്ങള്‍ക്കായി മാര്‍ച്ച് 30നുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്
കാരാപ്പുഴ പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്താണ് നെല്ലാറച്ചാല്‍ ചീപ്രം കോളനിക്കാര്‍ക്കായി 20 സെന്റ് സ്ഥലത്തിന് കൈവശരേഖ നല്‍കിയിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കാന്‍ വൈകിയതാണ് ഇവരുടെ പുനരധിവാസം വൈകിപ്പിച്ചത്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് വൈദ്യുതി, വെള്ളം,
റോഡ് തുടങ്ങിയവ എത്തിക്കുന്നതാണ് അടുത്ത വെല്ലുവിളി. ചുറ്റിലും വെള്ളമുള്ള പ്രദേശമായതിനാല്‍ ഇവര്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്തുകയെന്നതും അടുത്ത പ്രശ്‌നമാണ്. ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി അദ്ധ്യക്ഷയായിരുന്നു എം.ഒ ദേവസ്യ, ബിന്ദു പ്രതാപ്, മജീദ്, തുടങ്ങിയവര്‍ സംസാരിച്ചു.