അവകാശ നിഷേധത്തിനെതിരെ മാര്‍ച്ചും ധര്‍ണയും നടത്തി
പ്രളയത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് വില്ലേജില്‍ കിടപ്പാടം നഷ്ടപെട്ട വരുടെ അവകാശ നിഷേധത്തിനെതിരെ വാളാട് മേഖല മുസ്ലീം ലീഗ് വാളാട് വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ലീഗ് മണ്ഡലം സെക്രട്ടറി അഹമ്മദ് ധര്‍ണ ഉല്‍ഘാടനം ചെയ്തു.ധര്‍ണയെ തുടര്‍ന്ന് മാനന്തവാടി ഭൂരേഖ തഹസില്‍ദാര്‍ സിജെ സെബാസ്റ്റ്യന്‍ സമരക്കാരുമായി ചര്‍ച്ചനടത്തി. സര്‍ക്കാര്‍ അനുവദിച്ച ധനസഹായം എത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന ഉറപ്പിന്‍മേല്‍ ധര്‍ണ അവസാനിപ്പിച്ചു. മുന്‍മന്ത്രി പികെ ജയലക്ഷ്മി, നാസര്‍ കരിയാടന്‍, മൊയ് കാസിം, സല്‍മ മൊയ്. തുടങ്ങിയവര്‍ സംസാരിച്ചു.